ആപ്പ്ജില്ല

​ഗ്രാമഫോണുകൾ വിൽക്കാനുണ്ട്; വില മൂവായിരം മുതൽ

ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി തൊണ്ണൂറുകളുടെ

TNN 1 Mar 2017, 10:59 pm
ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി തൊണ്ണൂറുകളുടെ ആരംഭത്തിൽ വരെ സജീവമായിരുന്ന ഗ്രാമഫോണുകൾ ഇന്ന് ഓർമ്മയാണ്. എന്നാൽ പുതിയ തലമുറ വീടുകളിൽ അലങ്കാര വസ്തുവായി ഗ്രാമഫോണുകൾ വയ്ക്കാറുണ്ട്. അതിനാൽ പഴയ തലമുറയുടെ പ്രചാരമേറിയ ഗ്രാമഫോണുകൾ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുകയാണ് കോട്ടയം സ്വദേശിയായ ഹബീബ്.
Samayam Malayalam gramophone player for sale
​ഗ്രാമഫോണുകൾ വിൽക്കാനുണ്ട്; വില മൂവായിരം മുതൽ




ഇരുപതുവർഷത്തിലേറെയായി ഈ രംഗത്ത് കച്ചവടം ചെയ്യുകയാണ് ഇദ്ദേഹം. തന്‍റെ ഇരുചക്രവാഹനത്തിലാണ് ഗ്രാമഫോൺ, ബൈനോക്കുല‍ർ, പഴയ ലെൻസുകൾ തുടങ്ങിയ നിരവധി ആൻറിക് വസ്തുക്കളുമായി ഹബീബിന്‍റെ സഞ്ചാരം. ഹൈക്കോടതി ജംഗ്ഷനിലും എറണാകുളത്തിന്‍റെ പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി നിത്യ സന്ദർശകനാണിദ്ദേഹം.

Gramophone player for sale.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്