Please enable javascript.Sree Narayana Guru Samadhi,മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു; ഓർമ്മകൾ നവകേരളത്തിലേക്കുള്ള മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും: പിണറായി വിജയൻ - guru proclaimed that the caste of man is humanity cm pinarayi vijayan remembers sree narayana guru - Samayam Malayalam

മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു; ഓർമ്മകൾ നവകേരളത്തിലേക്കുള്ള മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും: പിണറായി വിജയൻ

Sreenarayana guru
ശ്രീനാരായണ ഗുരു. Photo Credit: Pinarayi vijayan/facebook
Edited byലിജിൻ കടുക്കാരം | Samayam Malayalam 22 Sept 2023, 10:40 am

Sree Narayana Guru: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് പകർന്ന് നൽകി ശ്രീനാരായണ ഗുരുവിന്‍റെ സമാധിദിനം. 1928 സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ചാണ് ഗുരു സമാധിയടഞ്ഞത്.

ഹൈലൈറ്റ്:

  • മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു
  • ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
  • വിദ്വേഷത്തിന്‍റെ കാട്ടുതീ അണയ്ക്കാൻ പോന്ന ശക്തി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഗുരുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. ആധുനിക കേരളത്തിന് അടിത്തറ പാകിയ വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നാണ് മുഖ്യമന്ത്രി (Pinarayi Vijayan About Sree Narayana Guru) അനുസ്മരണ കുറിപ്പിൽ പറഞ്ഞത്. മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോഥാനത്തിന്‍റെ ചാലകശക്തിയായി നിലകൊണ്ടെന്നും അദ്ദേഹം പറഞ്ഞു. മതങ്ങൾക്കുമപ്പുറം മാനവീകതയാവണം മനുഷ്യന്‍റെ മതമെന്ന് പഠിപ്പിച്ച ഗുരുദേവനാണ് ഈ നാടിന്‍റെ മതസൗഹാർദ്ദത്തിന് അടിത്തറ പാകിയതെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ. മുഖ്യമന്ത്രിയുടെ അനുസ്മരണക്കുറിപ്പ്

ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്‍റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്‍റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്‍റെ ചാലകശക്തിയായി നിലകൊണ്ടു.
വനിതാ സംവരണ ബില്ലിന് പാർലമെന്റിന്റെ അം​ഗീകാരം; പാസായത് എതിരില്ലാതെ; അടുത്ത കടമ്പ എന്ത്? എന്നുമുതൽ പ്രാബല്യത്തിൽ എത്തും
താൻ ജീവിച്ച കാലത്തെ സാമൂഹ്യ ജീവിതത്തെയാകെ ഗ്രസിച്ചിരുന്ന സവർണ്ണ മേൽക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ഗുരു. അധ:സ്ഥിത വിഭാഗങ്ങളോട് സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ജാതി നിബദ്ധമായ ഫ്യൂഡൽ അധികാര കേന്ദ്രങ്ങളെ ഗുരു ദർശനങ്ങൾ ചോദ്യം ചെയ്തു.

സമൂഹത്തിൽ രൂഢമൂലമായ ജാതീയതയെ നിർവീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേക്കിറങ്ങാനായിരുന്നു കീഴാള ജനതയോടുള്ള ശ്രീനാരായണ ഗുരുവിന്‍റെ ആഹ്വാനം. വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തി സ്വാശ്രയത്വത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

ജാതി വിരുദ്ധ - മതനിരപേക്ഷ ചിന്തകളെ കേരള സാമൂഹ്യ പരിസരങ്ങളിൽ അനുസ്യൂതം പ്രസരിപ്പിച്ച ദർപ്പണങ്ങളാണ് ഓരോ ഗുരു ദർശനങ്ങളും. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ സവർണ്ണ പൗരോഹിത്യത്തോടുള്ള ശ്രീനാരായണ ഗുരുവിന്‍റെ തുറന്ന വെല്ലുവിളിയും താക്കീതുമായിരുന്നു. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കിമാറ്റാൻ പോന്ന വിധമായിരുന്നു ഗുരുവിന്‍റെ വാക്കും പ്രവൃത്തിയും. ശ്രീനാരായണ ഗുരുവിന്‍റെ ഓർമ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും.

പ്രതിപക്ഷ നേതാവിന്‍റെ അനുസ്മരണക്കുറിപ്പ്

എല്ലാ മതങ്ങൾക്കുമപ്പുറം മാനവികതയാവണം മനുഷ്യന്‍റെ മതമെന്ന് പഠിപ്പിച്ച ഗുരുദേവനാണ് ഈ നാടിന്‍റെ മതസൗഹാർദ്ദത്തിന് അടിത്തറ പാകിയത്. താത്കാലിലിക ലാഭങ്ങൾക്കായി വിദ്വേഷം ഊതിക്കത്തിക്കുന്ന ഈ കാലത്ത് സമാധാനം ആഗ്രഹിക്കുന്ന എല്ലാ മതസ്ഥരും ശ്രീനാരായണീയ ദർശനങ്ങളെ മുറുകെ പിടിച്ച്‌ ഒന്നിച്ചു നിൽക്കണം. വിദ്വേഷത്തിന്‍റെ കാട്ടുതീ അണയ്ക്കാൻ പോന്ന ശക്തി ഗുരുവിന്‍റെ ദർശനങ്ങൾക്കുണ്ട്.

കനത്ത മഴയിലും ശബരിമലയിൽ ഭക്തജനത്തിരക്ക്; ഇന്ന് നട അടയ്ക്കും

ശ്രീനാരായണ ഗുരു ഏതെങ്കിലും ഒരു ജാതിയുടേയോ മതത്തിന്‍റെയോ പ്രതിനിധി ആയിരുന്നില്ല. മനുഷ്യ ജാതിയും മനുഷ്യ സ്നേഹവും ആയിരുന്നു അദ്ദേഹത്തിന്‍റെ ആശയങ്ങൾക്കടിസ്ഥാനം. പാർശ്വവത്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരും ഗുരുവിന്‍റെ ആശയങ്ങളിൽ അഭയം കണ്ടെത്തി. അങ്ങനെ ആ യുഗപ്രഭാവൻ പുതിയ ചരിത്രത്തെ നിർമ്മിച്ചു.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ