വൈക്കം: ഹാദിയയുടെ പിതാവ് എം കെ അശോകന് ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് അശോകനെ ഹാരമണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്.
ഏതു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ തനിക്ക് സ്വതന്ത്രമുണ്ട്. ബിജെപി രാജ്യത്തെ മികച്ച രാഷ്ട്രീയ പാര്‍ട്ടിയാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അശോകന് പറഞ്ഞു.
ശബരിമലയില്‍ വിശ്വാസമില്ലാത്തവര്‍ അവിടേക്കു പോകേണ്ടതില്ല. ശബരമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും അശോകന് കൂട്ടിച്ചേര്‍ത്തു.