ആപ്പ്ജില്ല

Happy Children's Day 2023: ചാച്ചാജിയുടെ ഓർമ്മയിൽ വീണ്ടുമൊരു നവംബർ 14, ശിശുദിനാശംസകൾ നേരാം

Children's Day 2023 Quotes: മതമോ, ജാതിയോ എന്തുമാകട്ടെ നാം ഒരു ജനതയാണെന്ന് നിരന്തരം ഓർമ്മിക്കണമെന്ന് ലോകത്തോട് പറഞ്ഞ ജവഹർലാൽ നെഹ്റു. നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പ്രിയപ്പെട്ടവർക്ക് ശിശുദിനാശംസകൾ നേരാം

Edited byലിജിൻ കടുക്കാരം | Samayam Malayalam 13 Nov 2023, 12:59 pm

ഹൈലൈറ്റ്:

  • നവംബർ 14 ശിശുദിനം
  • ചച്ചാജിയുടെ ജന്മദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
  • ശിശുദിനാശംസകൾ മലയാളത്തിൽ

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Childrens day
ശിശുദിന റാലി (ഫയൽ ചിത്രം)
നവംബർ 14 എന്ന് കേൾക്കുമ്പോൾ തന്നെ വെള്ള തൊപ്പിയണിഞ്ഞ്, നെഞ്ചത്ത് റോസാപ്പൂവുമായി നിൽക്കുന്ന ചാച്ചാജിയാകും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. തൊട്ടുപിന്നാലെ തന്നെ ചാച്ചാജിയുടെ വേഷം ധരിച്ച് കടന്നുവരുന്ന ഒരു ശിശുദിന റാലിയും നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ? അതേ, നവംബർ 14 ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനം. കുട്ടികളെ നെഹ്റു ഹൃദയം കൊണ്ട് സ്നേഹിച്ചപ്പോൾ, അയാൾ അവർക്ക് ചാച്ചാജിയായി മാറുകയായിരുന്നു.
1989 നവംബർ 14നാണ് നെഹ്റു ജനിച്ചത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ചിന്തയിലൂന്നിയാണ് അദ്ദേഹം പ്രവർത്തിച്ചത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കൻ നെഹ്റു നടത്തിയ പരിശ്രമങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് കരുത്തായതെന്നത് ചരിത്രമാണ്. ഗ്രാമങ്ങൾ തോറും വിദ്യാലയങ്ങൾ ആരംഭിച്ച് കുട്ടികളുടെ പോഷകാഹാരക്കുറവ് നികത്താനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ട അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ കുരുന്നുകൾക്കും മുതിർന്നവർക്കും കൈമാറാവുന്ന ആശംസകൾ വായിക്കാം.

Nooranad Soil Mining: മറ്റപ്പള്ളിയില്‍ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ്; വന്‍ പോലീസ് കാവല്‍; തടയുന്നവരെ നിയമപരമായി നേരിടുമെന്ന് തഹസിൽദാർ


ശിശുദിനാശംസകൾ

  • ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്മദിന സ്മരണയില്‍ രാജ്യത്തെ കുരുന്നുകൾ ശിശുദിനം ആഘോഷിക്കുന്നു. എല്ലാ കുട്ടികൾക്കും ശിശുദിന ആശംസകൾ
  • എല്ലാ കൂട്ടുകാർക്കും ശിശുദിനാംശസകൾ
  • ചാച്ചാജിയുടെ ജന്മദിനത്തിൽ എല്ലാ കുട്ടികൾക്കും നല്ലൊരു ശിശുദിനം ആശംസിക്കുന്നു
  • ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ടതും മനോഹാരമായതും ഒരു കുട്ടിയുടെ മുഖത്തെ പുഞ്ചിരിയാണ്. അവ മായാതിരിക്കാൻ എന്നും പരിശ്രമിക്കാം സന്തോഷകരമായ ശിശുദിനം നേരുന്നു
  • ഇന്ന് നമ്മള്‍ കുരുന്നുകള്‍ക്ക് നൽകുന്ന സ്നേഹം നാളെ അവർ ഈ ലോകത്തിന് പകർന്ന് നൽകും
  • കുഞ്ഞുങ്ങളും പുഷ്പങ്ങളും മൃദുലവും നിർമ്മലുവുമാണ്, അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ
  • ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കുരുന്നുകളെ ഓർക്കാൻ ഈ ശിശുദിനം ഉപകരിക്കട്ടെ... ശിശുദിനാശംസകൾ
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്