ആപ്പ്ജില്ല

നടിയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ ജില്ല വിട്ടു; പിന്നാലെ പോലീസ്, അന്വേഷണം വടക്കൻ ജില്ലകളിലേക്ക്

നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ എറണാകുളം ജില്ല വിട്ടതായി വിവരം. മാസ്ക് ധരിച്ചിതിനാൽ ഇവരുടെ മുഖം പൂർണമായും വ്യക്തമല്ല. പ്രതികളെ ദൃശ്യങ്ങളിൽ നിന്നും നടി തിരിച്ചറിഞ്ഞിട്ടുണ്ട്

Samayam Malayalam 19 Dec 2020, 9:40 pm
കൊച്ചി: നഗരത്തിലെ മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ എറണാകുളം ജില്ല വിട്ടതായി വിവരം. നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണം വടക്കൻ ജില്ലകളിലേക്ക് വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചതായി മനോരണ ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു.
Samayam Malayalam പോലീസ് പുറത്തുവിട്ട ചിത്രം: PHOTO: Kerala Police / Media
പോലീസ് പുറത്തുവിട്ട ചിത്രം: PHOTO: Kerala Police / Media


Also Read: പ്രതികൾ രജിസ്റ്ററിൽ പേരെഴുതാതെ കബളിപ്പിച്ചു; നടിയെ ആക്രമിച്ചവരുടെ ഫോട്ടോ പുറത്തു വിടാൻ പോലീസ്

പ്രതികൾ വന്നതും തിരിച്ച് പോയതും മെട്രോ ട്രെയിനിലായതിനാൽ ആലുവ വരെയുള്ള വിവിധ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതോടെയാണ് ചിത്രങ്ങൾ ലഭ്യമായത്. 25 ൽ താഴെ വയസ് തോന്നിക്കുന്നവരാണ് പ്രതികൾ. മാസ്ക് ധരിച്ചിതിനാൽ ഇവരുടെ മുഖം പൂർണമായും വ്യക്തമല്ല.
പ്രതികളെ ദൃശ്യങ്ങളിൽ നിന്നും നടി തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ മാളിലേയ്ക്കുള്ള പ്രവേശനകവാടത്തിൽ പ്രതികളായ യുവാക്കള്‍ പേരെഴുതാതെ കബളിപ്പിച്ചെന്ന് പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാളിലേയ്ക്കുള്ള പ്രവേശന കവാടത്തിൽ സന്ദര്‍ശകര്‍ പേരും ഫോൺ നമ്പറും നൽകണമെന്നത് നിര്‍ബന്ധമാണെങ്കിലും ഇവര്‍ ഇത് ചെയ്തിരുന്നില്ല.

Also Read: നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു

നഗരത്തിലെ ഷോപ്പിങ് മാളിൽ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഇൻസ്റ്റഗ്രാമിൽ തുറന്നെഴുതിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പോലീസിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമത്തിലെ പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ കളമശ്ശേരി പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്