കൽപറ്റ: റെയിൽവേ പാതയോടുള്ള ഇടതുസർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും നിലമ്പൂരിലും ഇന്ന് ഹർത്താൽ. നിലമ്പൂർ-ബത്തേരി-നഞ്ചൻകോട് റെയിൽവേ പാതയോടുള്ള ഇടതുസർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
വയനാട് ജില്ലയിൽ യു ഡി എഫും എൻ ഡി എയും ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യു ഡി എഫും ബി ജെ പിയും ആണ് നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. ആശുപത്രി, വിവാഹം, പത്രം, പാൽ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടു ണ്ട്.
Nilambur-Nanjangud rail: Hartal in Wayanad and Nilambur today
UDF and NDA have announced a dawn-to-dusk hartal in Wayanad and Nilambur today to protest the alleged laxity of the state government in providing funds for a railway line project.