ആപ്പ്ജില്ല

തൃശൂരിലും മറയൂരിലും ഇന്നു ഹർത്താൽ; വൻ സുരക്ഷയൊരുക്കി പോലീസ്

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

TNN 19 Jul 2017, 10:38 am
തൃശൂർ: തൃശൂരിലും മറയൂരിലും ഇന്നു ഹർത്താൽ. തൃശൂരിലെ അഞ്ചു പഞ്ചായത്തുകളിലാണ് ഇന്ന് ഹർത്താൽ ആചരിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്തു മർദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണിത്. തൃശൂർ ജില്ലയിലെ പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംഘർഷ സാധ്യത പരിഗണിച്ച് പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Samayam Malayalam harthal in thrissur and marayur
തൃശൂരിലും മറയൂരിലും ഇന്നു ഹർത്താൽ; വൻ സുരക്ഷയൊരുക്കി പോലീസ്


കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചതിനെതുടർന്നുള്ള ചർച്ചയിൽ ഉന്നത അധികാരികൾ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മറയൂരിൽ ജനകീയ സമിതി ഹര്‍ത്താൽ നടത്തുന്നത്. മറയൂർ- കാന്തല്ലൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിച്ച് വരുന്നത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Harthal in Thrissur and Marayur

Harthal in five panchaths thrissur and in Marayur

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്