ആപ്പ്ജില്ല

ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം: കയ്പമംഗലത്ത് ഇന്ന് ഹര്‍ത്താല്‍

രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് മണി വരെ തുടരും

TNN 27 Nov 2017, 11:43 am
തൃശൂര്‍: തൃശൂരിൽ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കയ്പമംഗലത്ത് ബിജെപി ഇന്ന് ഹ‍ര്‍ത്താൽ ആചരിക്കുന്നു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് മണി വരെ തുടരും. ഹര്‍ത്താല്‍ ഇതുവരെ പൊതുവേ സമാധാനപരമായാണ് പുരോഗമിക്കുന്നത്. കടകമ്പോളങ്ങളൊന്നും തന്നെ തുറന്നുപ്രവര്‍ത്തിക്കുന്നില്ല.
Samayam Malayalam harthal started in kaipamangalam
ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം: കയ്പമംഗലത്ത് ഇന്ന് ഹര്‍ത്താല്‍


കയ്പമംഗലം സ്വദേശി സതീശന്‍ (51) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് കയ്പമംഗലത്ത് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിൽ പരിക്കേറ്റ സതീശൻ ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കയ്പമംഗലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്