ആപ്പ്ജില്ല

ശബരിമല സ്ത്രീ പ്രവേശനം; കൊലവിളി മുഴക്കിയ കൊല്ലം തുളസിക്കെതിരെ കേസെടുത്തു

ശബരിമലയിലെത്തുന്ന സ്ത്രീകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു കൊല്ലം തുളസി.

Samayam Malayalam 13 Oct 2018, 12:38 pm
കൊല്ലം: ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കണമെന്ന് പ്രസ്താവന നടത്തിയ നടൻ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് സെക്രട്ടറി രജീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Samayam Malayalam hate speech police charged case against kollam thulasi
ശബരിമല സ്ത്രീ പ്രവേശനം; കൊലവിളി മുഴക്കിയ കൊല്ലം തുളസിക്കെതിരെ കേസെടുത്തു


കൊല്ലം തുളസിയുടെ കൊലവിളി പ്രസംഗം വിവാദമായിരുന്നു. ഇതേത്തുടർന്ന് മാപ്പുപറച്ചിലുമായി നടൻ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയെ അധിക്ഷേപിച്ചതിനടക്കം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കൊല്ലം തുളസിക്കെതിരെ നേരത്തെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.

ചവറയിലെത്തിയ എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പരാമര്‍ശത്തിന്‍റെ പൂര്‍ണരൂപം. വനിതാ കമ്മീഷന്‍ സ്വമേധയാ കൊല്ലം തുളസിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായി തുളസി രംഗത്തു വന്നത്.

മലയാളികളുടെ സ്വകാര്യ സ്വത്താണ് അയ്യപ്പന്‍. അവിടുത്തെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല. പ്രാര്‍ത്ഥന യോഗത്തില്‍ ഇനിയും പങ്കെടുക്കുമെന്നും തുളസി വിശദീകരിച്ചു.

ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസിയുടെ കൊലവിളി പരാമർശം. അടുത്തകാലത്താണ് കോൺഗ്രസ് വിട്ട് തുളസീധരൻ നായർ എന്ന കൊല്ലം തുളസി ബിജെപിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥികൂടിയായിരുന്നു കൊല്ലം തുളസി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്