ആപ്പ്ജില്ല

ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്ത് ഏഴുപേരാണ് പനി ബാധിച്ച് മരിച്ചത്

TNN 23 Jun 2017, 6:32 pm
തിരുവനന്തപുരം: പകർച്ചപ്പനി ഫലപ്രദമായി നേരിടാൻ ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. പനി നേരിടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.
Samayam Malayalam health department activities will be accelerated cm
ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി


സര്‍ക്കാര്‍ ആശുപത്രികളില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കും. ഉച്ചക്ക് 2 മണിക്ക് ശേഷവും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും, കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് ഏഴുപേരാണ് പനി ബാധിച്ച് മരിച്ചത്.

പനി ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക കേന്ദ്രം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപെടും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തും. പനി പ്രതിരോധത്തിന് അലോപ്പതിക്ക് പുറമെ ഹോമിയോ, ആയുര്‍വ്വേദം എന്നിവയുടെ സാധ്യതകള്‍ കൂടി പ്രയോജനപെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Health Department activities will be accelerated: CM

Chief Minister today in all party meeting said the health department activities will accelerated

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്