ആപ്പ്ജില്ല

നിപയ‍്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

നിപയ‍്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് സംബന്ധിച്ച് ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി

Samayam Malayalam 29 Nov 2018, 1:14 pm
കോഴിക്കോട്: നിപയ‍്‍ക്കെതിരെ സംസ്ഥാനത്തെ ആശുപത്രികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. നിപയ‍്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് സംബന്ധിച്ച് ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നിപ ലക്ഷണങ്ങളുള്ള രോഗികളെക്കുറിച്ച് ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Samayam Malayalam nipah virus kerala


ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് വവ്വാലുകളുടെ പ്രജനന കാലമാണ്. ഇക്കാലയളവില്‍ വവ്വാലുകളില്‍ നിന്നും വൈറസ് വന്‍തോതില്‍ പുറത്തേക്ക് വരുമെന്നതിനാലാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പഴങ്ങള്‍ കഴുകി മാത്രം ഉപയോഗിക്കണമെന്നും വവ്വാലോ മറ്റ് പക്ഷി-മൃഗാദികളോ കഴിച്ച പഴങ്ങള്‍ കഴിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ചുമ കോര്‍ണറുകളുണ്ടാക്കണം. ചുമയുള്ള രോഗികളെ ഈ ചുമ കോര്‍ണറുകളിലേക്ക് മാറ്റി പ്രത്യേക പരിചരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ചുമയുള്ളവര്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.കഴിഞ്ഞ വര്‍ഷമുണ്ടായ നിപ ബാധയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ശക്തമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്