ആപ്പ്ജില്ല

ഇനി 'സെല്‍ഫ് ലോക്ക് ഡൗണ്‍', തെരഞ്ഞെടുപ്പ് വില്ലനാകുമോ? കേരളത്തില്‍ ഇനിയും കൊവിഡ് വ്യാപനം?

ഡിസംബര്‍ മാസത്തില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൊവിഡ് സ്ഥിതിയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

Samayam Malayalam 12 Dec 2020, 2:47 pm
കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കൊവിഡ് രോഗികള്‍ മാത്രമല്ല, അതോടനുബന്ധിച്ച് മരണനിരക്കും സംസ്ഥാനത്ത് കൂടുതലാണ്. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൊവിഡ് സ്ഥിതിയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ.
Samayam Malayalam health minister k k shailaja raises concern about covid spread after local body election in kerala
ഇനി 'സെല്‍ഫ് ലോക്ക് ഡൗണ്‍', തെരഞ്ഞെടുപ്പ് വില്ലനാകുമോ? കേരളത്തില്‍ ഇനിയും കൊവിഡ് വ്യാപനം?


കേരളത്തില്‍ കൊവിഡ് കുതിച്ചു ചാട്ടം ഉണ്ടാകുമോ?

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. രോഗം കൂടുക എന്നാല്‍ മരണനിരക്കും കൂടുമെന്നാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സെല്‍ഫ് ലോക്ക്ഡൗണ്‍

കൊവിഡ് കുതിപ്പിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുതെന്നും പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുമ്പത്തേതിനേക്കാള്‍ ഭീകരം

കേരളത്തില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയതിന് ശേഷം രോഗനിരക്കില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു. അതിനേക്കാള്‍ അധികം ഉള്ള രോഗവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് മാരകമായി വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിനെതിരെ ആരോഗ്യമന്ത്രി

കേരളത്തില്‍ പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധിയും ഉണ്ടായപ്പോള്‍ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും ആവശ്യപ്പെട്ട തുകയുടം അടുത്ത് പോലും അനുവദിച്ച് കിട്ടിയിട്ടില്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനം തുകയെങ്കിലും മാറ്റിവെയ്ക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. കേരളത്തില്‍ കൊവിഡിനെ പിടിച്ചു നിര്‍ത്തിയത് ജനകീയ പോരാട്ടത്തിലൂടെ ആയിരുന്നെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്