ആപ്പ്ജില്ല

ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ കൊവിഡ് പടര്‍ന്നു; പ്രതിപക്ഷത്തിന്റെ ആള്‍ക്കൂട്ട സമരത്തിനെതിരെ ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ പ്രേരിതമായ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Samayam Malayalam 26 Oct 2020, 8:43 am
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നതാണ് തിരിച്ചടിയായതെന്ന് ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Samayam Malayalam K K Shailaja
കെ കെ ശൈലജ (Photo: Facebook)


Also Read: അവധിയെടുക്കുക, സാധിക്കുമെങ്കില്‍ കേരളം വിടുക; ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് ശിവശങ്ക

'കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണ്. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഉമിനീരിലൂടെ രോഗം പടര്‍ന്നത് തിരിച്ചടിയായി. രോഗം കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇത് കാരണമായി', ആരോഗ്യമന്ത്രി പ്രതികരിച്ചു.

Also Read: ഇന്ന് വിദ്യാരംഭം; ആഘോഷങ്ങളില്ലാതെ കുരുന്നുകള്‍ അക്ഷര ലോകത്തേയ്ക്ക്, ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ പ്രേരിതമായ ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാസങ്ങളോളമായി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത്. എന്നാല്‍, അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായ ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ ശ്രമങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേയുള്ളൂവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്