ആപ്പ്ജില്ല

സംസ്ഥാനത്തെ 70 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു: കെകെ ശൈലജ

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ ആരോഗ്യ സംവിധാനത്തിന്റെ കപ്പാസിറ്റിയെ തകർക്കുമെന്ന് അവർ പറഞ്ഞു. ലോക്ക് ഡൗൺ പിൻവലിച്ചാലും എല്ലാവരും സെൽഫ് ലോക്ക് ഡൗണിൽ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Samayam Malayalam 12 May 2021, 6:54 pm

ഹൈലൈറ്റ്:

  • സംസ്ഥാനത്തെ 70 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു
  • മൂന്നാം തരംഗത്തെ നേരിടാനും തയ്യാർ
  • ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kk shailaja
കെകെ ശൈലജ |Facebook
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ കപ്പാസിറ്റിയെ തകർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇത് തടയുന്നതിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു, മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ 70 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞിരിക്കുകയാണെന്നും ലോക മാർക്കറ്റിലെ വെന്റിലേറ്റർ കുറവ് തിരിച്ചടിയായെന്നും ശൈലജ ടീച്ചർ പറഞ്ഞു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അവ‍ര്‍ വ്യക്തമാക്കി.

ലോക്ക് ഡൗൺ പിൻവലിച്ചാലും എല്ലാവരും സെൽഫ് ലോക്ക് ഡൗണിൽ തുടരണം. കൊറോണ വൈറസ് ഇല്ലാതാകുന്നതുവരെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. മൂന്നാം തരംഗം ഉണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 95 മരണങ്ങളാണ് റിപ്പോ‍ര്‍ട്ട് ചെയ്തിരിക്കുന്നത്. 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്