ആപ്പ്ജില്ല

ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ വന്‍ ഇടിവ്

ദേവസ്വം ബോര്‍ഡിന് ഈ വര്‍ഷം 28 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Samayam Malayalam 1 Dec 2018, 6:05 pm
പത്തനംതിട്ട: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി ശബരിമല വരുമാനത്തില്‍ ഈ വര്‍ഷം വന്‍ ഇടിവ്. ദേവസ്വം ബോര്‍ഡിന് ഈ വര്‍ഷം 28 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam Sabarimala Revenue


അതേസമയം അരവണയുടെയും അപ്പത്തിന്‍റെയും വരുമാനത്തിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ അപ്പത്തില്‍ നിന്ന് ലഭിച്ചത് 66 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.

ഈ വര്‍ഷം ദേവസ്വം ബോര്‍ഡിന് അരവണ വില്‍പനയില്‍ നിന്ന് ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ ഏഴ് കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ശബരിമല നടവരവിലെ കുറവ് ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും കടകംപള്ളി അറിയിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞതിനു പിന്നാലെ ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത് തന്നെയാണ് നടവരവില്‍ ഇക്കൊല്ലം ഇത്രയും ഇടിവ് ഉണ്ടായതെന്ന് വിലയിരുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്