ആപ്പ്ജില്ല

ശബരിമല: ഭക്തരുടെ എണ്ണത്തിലും നടവരവിലും കനത്ത ഇടിവ്

ശബരിമല നടവരവ് ഇപ്പോൾ പരസ്യപ്പെടുത്തേണ്ടെന്ന് ബോർഡ്

Samayam Malayalam 23 Nov 2018, 1:19 pm
സന്നിധാനം: മണ്ഡലകാലത്തെ വരുമാനത്തിൽ ശബരിമലയിൽ വലിയ ഇടിവ് ഉണ്ടായെന്ന് സൂചന. ശബരിമല നടവരവ് തൽകാലം പരസ്യപ്പെടുത്തണ്ട എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സന്നിധാനത്ത് മാത്രമാണ് ആരവണയും അപ്പവും വിതരണം ചെയ്യുന്ന കൗണ്ടറുകൾ ഉള്ളത്. എന്നാൽ അവ നിലക്കലും വിതരണം ചെയ്യാനുള്ള കൗണ്ടറുകൾ തുറക്കാൻ പദ്ധതിയിട്ടിരുന്നു. ആ പദ്ധതിയും ബോർഡ് ഉപേക്ഷിച്ചതായാണ് സൂചന.
Samayam Malayalam sabarimala yathra


മണ്ഡലകാലത്തെ വരുമാനത്തിലെ ഇടിവ് ഇപ്പോൾ വെളിപ്പെടുത്തിയാൽ ഭക്തരുടെ ശബരിമല ദർശനത്തിനായുള്ള വരവ് ഇനിയും കുറയുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് കോടി രൂപയോളം കുറവുണ്ടായതായാണ് അനൗദ്യോഗിക കണക്ക്. സന്നിധാനത്ത് നൽകുന്ന പ്രസാദം നിലക്കലിൽ കൗണ്ടറുകൾ തുടങ്ങി വിതരണം ചെയ്‌താൽ അത് പൂർണമായും കച്ചവടമായി കണക്കാക്കപ്പെടുമെന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

കൗണ്ടറുകൾ സന്നിധാനത്ത് തന്നെ തുടരാനാണ് തീരുമാനം. ശബരിമലയിൽ ഉണ്ടായ പ്രതിഷേധങ്ങളും അറസ്റ്റും സംസ്ഥാനത്തും പുറത്തു നിന്നുമുള്ള ഭക്തരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ശബരിമല സന്ദർശിക്കുന്നത് സുരക്ഷിതമല്ലെന്ന വ്യാപക ചിന്തയാകാം ഭക്തരുടെ എണ്ണത്തിലും നടവരവിലും കനത്ത ഇടിവ് ഉണ്ടാക്കിയതെന്നാണ് കണക്കുകൂട്ടൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്