ആപ്പ്ജില്ല

ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, ആറ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

കേരളത്തില്‍ വടക്ക്- കിഴക്കന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിന് തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചത്.

Samayam Malayalam 17 Nov 2020, 10:23 am
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.
Samayam Malayalam Kerala Rain
കേരളത്തില്‍ മഴ (Photo: TOI)


Also Read: കാരാട്ട് ഫൈസലിനോട് മത്സരരംഗത്തു നിന്നും പിന്മാറുവാൻ ആവശ്യപ്പെട്ട് സിപി

വരാനിരിക്കുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് മഴ അതിശക്തമായി പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തീരദേശ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ വടക്ക്- കിഴക്കന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിന് തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ ചങ്ങനാശേരിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് (അഞ്ച് സെമീ).

Also Read: ഇന്ത്യയുടെ കൊവിഡ് വാക്സിന്‍: ഭാരത് ബയോടെക് പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്

നവംബര്‍ 18 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ നാളെയും (ബുധനാഴ്ച) മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്