ആപ്പ്ജില്ല

തെക്കൻ ജില്ലകളിൽ ക​ന​ത്ത മ​ഴ; 3 ഡാമുകള്‍ തുറന്നു

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂടുതൽ മഴയുണ്ടായിരുന്നത്.

Samayam Malayalam 3 Nov 2018, 11:24 pm
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ കനത്ത മഴ. തുലാവര്‍ഷം ശക്തിപ്രാപിച്ചുതുടങ്ങിയതിന്‍റെ സൂചനയായാണ് ഇത്. ഏഴുജില്ലകളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് കൂടുതൽ മഴയുണ്ടായിരുന്നത്.
Samayam Malayalam rain


വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ നെയ്യാര്‍ ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തിയിട്ടുണ്ട്. മഴ തുടരുന്നതിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഒരു ഷട്ടറും തുറന്നിട്ടുണ്ട്. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഡിസംബര്‍ പകുതിവരെ തുലാമഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

തുലാമഴ ശക്തമായതോടെ ഈ മാസം ഏഴിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തുലാവര്‍ഷം 15 ദിവസം വൈകിയാണെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്