ആപ്പ്ജില്ല

ന്യൂ​ന​മ​ര്‍​ദം കനക്കുന്നു; ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ

കേ​ര​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

Samayam Malayalam 12 Aug 2018, 9:16 pm
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
Samayam Malayalam pic (1)


ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്താല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. 24 സെന്‍റീമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തിങ്കളാഴ്ച കൂടി തുടരും.

വയനാട്, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ച രാവിലെ വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുള്ളതായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്