ആപ്പ്ജില്ല

കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യത!!!

കടലില്‍ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

TNN 1 Dec 2017, 8:04 pm
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധമായിരിക്കുന്ന കടലില്‍ കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനടത്ത് ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. തീരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വരെ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഓഖി കൊടുങ്കാറ്റ് അതിതീവ്രമാണെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിനടുത്ത് എ്ത്തിയ ഓഖി 130 കിലോമീറ്റര്‍ വേഗത്തിലാണ് വീശിക്കൊണ്ടിരിക്കുന്നത്.
Samayam Malayalam heavy waves will hit kerala coast
കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യത!!!



കൊല്ലം, ആലപ്പുഴ, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, കടലില്‍ കുടുങ്ങിയവര്‍ക്കുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമാണെങ്കിലും വ്യോമ-നാവിക സേനയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തം തുടരുകയാണ്. കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ കേരളത്തിലേക്കെത്തും. ഇതുവരെ 223 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കനത്ത മഴയെതുടര്‍ന്നും കടല്‍ ക്ഷോപത്തെ തുടര്‍ന്നും 2,255 പേര് ദുരിതാശ്വാസ ക്യാംപിലാക്കി. ​ കലങ്ങിയുള്ള വെള്ളമാണ് തീരത്തേക്ക് വരുന്നതിനാൽ തന്നെ തീരത്താകെ ചെളിമണത്തിന്‍റെ ദുർഗന്ധവുമുണ്ട്.

നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഹെലിക്കോപ്റ്ററുകള്‍ വഴി ആളുകളെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സാഹചര്യം രക്ഷാപ്രവര്‍ത്തനെത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ജാപ്പനീസ് ചരക്ക് കപ്പലിന്റെ സഹായത്തോടെയാണ് 60 ഓളം പേരെ രക്ഷപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്