ആപ്പ്ജില്ല

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍; സ്‌കൂളുകളിലേക്ക് അധ്യാപകര്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനം വഴി മാത്രം നടക്കുന്ന ക്ലാസുകള്‍ ഉയര്‍ന്ന ക്ലാസുകളില്‍ ഉള്ളവര്‍ക്ക് പൂര്‍ണ്ണമായും ഗുണം ചെയ്യില്ലെന്നതിനെ തുടര്‍ന്നാണ് ഈ നടപടി.

Samayam Malayalam 18 Dec 2020, 4:47 pm
തിരുവനന്തപുരം: കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പിന്തുണയേകാന്‍ 50 ശതമാനം അധ്യാപകര്‍ സ്‌കൂളുകളിലേക്ക് വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Samayam Malayalam School
പ്രതീകാത്മക ചിത്രം


Also Read: 90 ലധികം സീറ്റുകളില്‍ ആധിപത്യം; 2021 ല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമോ? ഇടതുമുന്നണിയെ തുണയ്ക്കുന്ന ഏഴ് കാര്യങ്ങള്‍

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്നതിനായാണ് അധ്യാപകര്‍ എത്തിത്തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനം വഴി മാത്രം നടക്കുന്ന ക്ലാസുകള്‍ ഉയര്‍ന്ന ക്ലാസുകളില്‍ ഉള്ളവര്‍ക്ക് പൂര്‍ണ്ണമായും ഗുണം ചെയ്യില്ലെന്നതിനെ തുടര്‍ന്നാണ് ഈ നടപടി. അധ്യാപകര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:

Also Read: സുരേന്ദ്രനെ മാറ്റണം, 'പിടിപ്പുകേടും ഏകാധിപത്യവും'; കേന്ദ്രത്തിന് കത്തയച്ച് ശോഭ- കൃഷ്ണദാസ് പക്ഷം

1. കൊവിഡ്- 19 സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
2. 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ 50 % പേര്‍ ആദ്യത്തെ ഒരാഴ്ചയും അടുത്ത 50 % പേര്‍ തൊട്ടടുത്ത ആഴ്ചയും എന്ന രീതിയില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതാണ്.
3. ഏതൊക്കെ അധ്യാപകര്‍ എപ്രകാരം ഹാജരാകണമെന്ന കാര്യം ബന്ധപ്പെട്ട പ്രഥമ അധ്യാപകന്‍ തീരുമാനിക്കേണ്ടതും ആയതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഏര്‍പ്പെടേണ്ടതുമാണ്.
4. പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസുകള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക, കുട്ടികളുടെ നിലവിലെ പഠന നിലവാരം മനസിലാക്കി മെച്ചപ്പെടുത്തുന്നതിനുള്ള മാനസിക പിന്തുണ നല്‍കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്