ആപ്പ്ജില്ല

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നേട്ടം ആർക്ക്? 19 വാർഡുകളിലെ ഫലം അറിയാം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം. എൽഡിഎഫും യുഡിഎഫും ഏഴുവീതം സീറ്റുകളിൽ വിജയിച്ചു. എൻഡിഎയ്ക്ക് ഒരിടത്താണ് വിജയിക്കാനായത്. സ്വതന്ത്രർക്ക് നാലിടത്ത് വിജയം.

Authored byദീപു ദിവാകരൻ | Samayam Malayalam 31 May 2023, 5:19 pm

ഹൈലൈറ്റ്:

  • തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്.
  • എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.
  • 19 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala Local Body Election Results 2023
പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഏഴുവീതം സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും ഒരു സീറ്റിൽ എൻഡിഎയും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു.
സിപിഎമ്മിൻ്റെ നാലു വാർഡുകളിൽ രണ്ടുവീതം കോൺഗ്രസും സ്വതന്ത്രരും പിടിച്ചെടുത്തപ്പോൾ കോൺഗ്രസിൻ്റെ രണ്ടു വാർഡുകളിൽ ഒരിടത്ത് സിപിഎമ്മും മറ്റൊരിടത്ത് സ്വതന്ത്രനും വിജയിച്ചു. ബിജെപിയുടെ രണ്ടു വാർഡുകൾ സിപിഎമ്മും സിപിഐയും പിടിച്ചെടുത്തു. സിപിഐയുടെ വാർഡിൽ ബിജെപി വിജയം നേടി. ജനപക്ഷത്തിൻ്റെ വാർഡ് സിപിഎം പിടിച്ചെടുത്തു.


എൽഡിഎഫ് കക്ഷി നില- ഏഴ് (സിപിഎം- ആറ്, സിപിഐ ഒന്ന്)
യുഡിഎഫ് കക്ഷി നില- ഏഴ് (കോൺഗ്രസ്- ആറ്, മുസ്ലീം ലീഗ്- ഒന്ന്)
എൻഡിഎ കക്ഷി നില - ഒന്ന് - (ബിജെപി- ഒന്ന്)
സ്വതന്ത്രർ- നാല്

ഉപതെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് എട്ട്, യുഡിഎഫ് ഏഴ്, എൻഡിഎ രണ്ട്, ജനപക്ഷം (സെക്കുലർ) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

99 വോട്ടിന് എൻഡിഎ സ്ഥാനാർഥിയെ വീഴ്ത്തി; കോതംഗലം തൃക്കാരിയൂരിൽ എൽഡിഎഫിന് വിജയം

ജില്ലതദ്ദേശ സ്വയംഭരണ സ്ഥാപനംവാർഡ്സിറ്റിങ് സീറ്റ്ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിപാർട്ടിഭൂരിപക്ഷം
1തിരുവനന്തപുരംതിരുവനന്തപുരം കോർപറേഷൻമുട്ടടസിപിഎംഅജിത് രവീന്ദ്രൻസിപിഎം203
2തിരുവനന്തപുരംപഴയകുന്നുമ്മേൽ പഞ്ചായത്ത്കാനാറകോൺഗ്രസ്അപർണ ടീച്ചർകോൺഗ്രസ്12
3കൊല്ലംഅഞ്ചൽ പഞ്ചായത്ത്തഴമേൽബിജെപിജി സോമരാജൻസിപിഐ264
4പത്തനംതിട്ടമൈലപ്ര പഞ്ചായത്ത്പഞ്ചായത്ത് വാർഡ്സിപിഎംജെസി വർഗീസ്കോൺഗ്രസ് 76
5ആലപ്പുഴചേർത്തല മുനിസിപ്പാലിറ്റിമുനിസിപ്പൽ ഓഫീസ്സ്വതന്ത്രൻഎ അജിസ്വതന്ത്രൻ310
6കോട്ടയംകോട്ടയം മിനിസിപ്പാലിറ്റിപുത്തൻതോട്കോൺഗ്രസ്സൂസൻ കെ സേവ്യർകോൺഗ്രസ്75
7കോട്ടയംമണിമല പഞ്ചായത്ത്മുക്കടസിപിഎംസുജാ ബാബുസിപിഎം127
8കോട്ടയംപൂഞ്ഞാർ പഞ്ചായത്ത്പെരുന്നിലംജനപക്ഷം സെക്കുലർബിന്ദു അശോകൻസിപിഎം12
9എറണാകുളംനെല്ലിക്കുഴി പഞ്ചായത്ത്തുളുശ്ശേരിക്കവലബിജെപിഅരുണ്‍ സി ഗോവിന്ദൻസിപിഎം 99
10പാലക്കാട്പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്ബമ്മണ്ണൂർകോൺഗ്രസ്ഭാനുരേഖ ആർസ്വതന്ത്രൻ417
11പാലക്കാട്മുതലമട പഞ്ചായത്ത്പറയമ്പള്ളംസിപിഎംമണികണ്ഠൻ ബിസ്വതന്ത്രൻ124
12പാലക്കാട്ലക്കിടി പേരൂർ പഞ്ചായത്ത്അകലൂർ ഈസ്റ്റ്സിപിഎം സ്വതന്ത്രൻമണികണ്ഠൻ മാസ്റ്റർസ്വതന്ത്രൻ237
13പാലക്കാട്കാഞ്ഞിരപ്പുഴ പഞ്ചായത്ത്കല്ലമലസിപിഐശോഭനബിജെപി92
14പാലക്കാട്കരിമ്പ പഞ്ചായത്ത്കപ്പടംകോൺഗ്രസ്നീതു സുരാജ്കോൺഗ്രസ്189
15കോഴിക്കോട്ചെങ്ങോട്ടുകാവ്പഞ്ചായത്ത്ചേലിയ ടൗൺകോൺഗ്രസ്അബ്ദുള്‍ ഷുക്കൂർകോൺഗ്രസ്112
16കോഴിക്കോട്പുതുപ്പാടി പഞ്ചായത്ത്കണലാട്കോൺഗ്രസ്അജിത മനോജ്സിപിഎം154
17കോഴിക്കോട്വേളംപഞ്ചായത്ത്കുറിച്ചകംസിപിഎംപി എം കുമാരൻ മാസ്റ്റർസിപിഎം126
18കണ്ണൂർകണ്ണൂർ കോർപറേഷൻപള്ളിപ്രംമുസ്ലീം ലീഗ്എ ഉമൈബമുസ്ലീം ലീഗ്1015
19കണ്ണൂർചെറുതാഴം പഞ്ചായത്ത്കക്കോണിസിപിഎംയു രാമചന്ദ്രൻകോൺഗ്രസ്80
അഴിമതി ആരോപണങ്ങള്‍ വോട്ടായി മാറിയില്ല; മുട്ടടയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി
Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്