ആപ്പ്ജില്ല

പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈബി ഈഡനും

സമരക്കാരോടൊപ്പം ചേ‍ർന്ന് ജനകീയ പ്രതിഷേധ സമരത്തിൽ എം.എൽ.എ ഹൈബി ഈഡനും

TNN 3 Jul 2017, 7:22 pm
പുതുവൈപ്പ് സമരക്കാരോടൊപ്പം ചേ‍ർന്ന് ജനകീയ പ്രതിഷേധ സമരത്തിൽ എം.എൽ.എ ഹൈബി ഈഡനും. പുതുവൈപ്പ് സമരം അതിജീവനത്തിന്റെ സമരമായിരുന്നു. തങ്ങളുടെ ജീവനും ജീവിതവും തകരുമെന്ന അരക്ഷിതാവസ്ഥയിൽ ഒരു പ്രദേശത്തെ ജനങ്ങൾ എല്ലാ വിഭാഗിയ ചിന്തകളും മറന്ന് ഒന്നിച്ചപ്പോൾ സമന്വയത്തിലുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ട ഭരണകൂടം നിഷ്ഠൂരമായ മർദ്ദനത്തിലൂടെയും അപവാദ പ്രചരണത്തിലൂടെയുമാണ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam hibi eaden supports puthuvypp ioc plant strike victims
പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈബി ഈഡനും





പൊതു സമൂഹം ഒരു സ്വരത്തിൽ ആ കാടത്തത്തിനെതിരെ പ്രതികരിച്ചിട്ടും ഭരണകൂടം അതിനുത്തരവാദികളായവരെ സംരക്ഷിക്കുകയായിരുന്നു. അടിക്കാൻ ഒരു കൊടിയുടെ വടി പോലുമില്ലാതെ സംഘടിച്ച ജനതയെ തീവ്രവാദികളായും, മാഫിയയായും മുദ്രകുത്തി അപമാനിച്ചു. ഇന്ന് എറണാകുളത്ത് അലയടിച്ചത് ഈ ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള പ്രതിഷേവും അമർഷവും പൊലിസിനെ മർദ്ദനോപകരണമാക്കിയ ഒരു ജനാധിപത്യ ഭരണകൂടത്തിലുള്ള നിരാശയുമൊക്കെയായിരുന്നു. ഞാനും ആ പ്രതിഷേധത്തിന്റെ ഭാഗമായി അണി ചേർന്നതായി എറണാകുളത്ത് നടന്ന ജനകീയ സമരസമിതിയുടെ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

Hibi support puthuvypp protest

hibi eaden puthuvypp ioc plant strike victims.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്