ആപ്പ്ജില്ല

കെപിസിസി നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സൂധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

TNN 1 Aug 2016, 4:59 pm
തിരുവനന്തപുരം: കെപിസിസിയിലെ മുതിർന്ന നേതാക്കളെ ചർച്ചക്കായി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സൂധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയില്‍ എത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
Samayam Malayalam high command asked kpcc leaders to be in delhi
കെപിസിസി നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു


സംഘടനാ പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇവരുമായി ഹൈക്കമാൻഡ് വ്യാഴാഴ്ച്ച കൂടിക്കാഴ്ച നടത്തും. തെരഞ്ഞടുപ്പില്ലാതെ പാർട്ടി പുനഃസംഘടന നടത്തുന്നതിന് കോര്‍ കമ്മിറ്റിയെ നിയമിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി ചര്‍ച്ച ചെയ്യും. കേരളാകോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയായേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്