ആപ്പ്ജില്ല

കുമ്പസാരപീഡനം: വൈദികരുടെ അറസ്റ്റ് വിലക്കി സുപ്രീംകോടതി

വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതുവരെ പ്രതികളായ വൈദികരെ അറസ്റ്റ് ചെയ്യരുത്

Samayam Malayalam 17 Jul 2018, 2:38 pm
ന്യൂഡൽഹി: കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ വൈദികരുടെ അറസ്റ്റ് താത്കാലികമായി വിലക്കി സുപ്രീം കോടതി. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതുവരെ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.
Samayam Malayalam Supreme-Court-of-India


ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ ജോര്‍ജ് എന്നിവര്‍ക്കുവേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കുന്നതിനിടെ മുൻകൂര്‍ജാമ്യം തേടി ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവരുടെ കേസ് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയതോടെയാണ് കോടതി അറസ്റ്റ് താത്കാലികമായി വിലക്കിയത്.

കുമ്പസാരരഹസ്യം മറയാക്കി തന്‍റെ ഭാര്യയെ വൈദികര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് കാണിച്ച് മെയ് ആദ്യവാരമാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ യുവാവ് ആരോപണമുന്നയിച്ചത്. സഭയ്ക്ക് പരാതി നല്‍കിയെങ്കിലും വൈദികര്‍ക്കെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.

അഞ്ച് വൈദികര്‍ക്കെതിരെയാണ് പീഡനം ആരോപിച്ചതെങ്കിലും ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോൺസൺ വി മാത്യു, ഫാ. ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണ് യുവതി മൊഴി നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്