ആപ്പ്ജില്ല

ഗര്‍ഭിണിയായെന്ന് പെണ്‍കുട്ടിക്ക് മനസിലായില്ല, സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായി 13കാരി; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

15 വയസ്സുകാരി പീഡനക്കേസ് അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിന് കഴിഞ്ഞയാഴ്ച ഇതേ കോടതി അനുമതി നല്‍കിയിരുന്നു. പോക്‌സോ അതിജീവിതയുടെ പിതാവാണ് ഹര്‍ജി നല്‍കിയത്.

Samayam Malayalam 23 Jul 2022, 10:59 am
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ 13കാരിയുടെ 30 ആഴ്ച വളര്‍ച്ചത്തെിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതില്‍ പുനഃപരിശോധന വേണമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി.
Samayam Malayalam High Court (1)


Also Read: ഹാഥ്രസില്‍ തീര്‍ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി, ആറ് പേര്‍ മരിച്ചു

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടുന്ന ഹര്‍ജികള്‍ കൂടുന്നതില്‍ ഹൈക്കോടതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 15 വയസ്സുകാരി പീഡനക്കേസ് അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിന് കഴിഞ്ഞയാഴ്ച ഇതേ കോടതി അനുമതി നല്‍കിയിരുന്നു. പോക്‌സോ അതിജീവിതയുടെ പിതാവാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസം 13ാം വയസ്സില്‍ ഗര്‍ഭം ധരിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക ആഘാതം ചൂണ്ടിക്കാട്ടി അമ്മായണ് കോടതിയിലെത്തിയത്. ഗര്‍ഭിണിയാണെന്ന കാര്യം പോലും പെണ്‍കുട്ടിക്ക് മനസ്സിലായില്ല. വയറു വേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ മാത്രമാണ് കാര്യം അറിഞ്ഞത്.

Also Read: ആഫ്രിക്കന്‍ പന്നിപ്പനി: ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം അത്യാവശ്യമാണെന്ന് കോടതി പറഞ്ഞു. പല കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഗര്‍ഭധാരണത്തിന് ഉത്തരാവാദികളാകുന്നത്. ഇന്റര്‍നെറ്റിലൂടെ അശ്ലീല വീഡിയോകള്‍ കാണുന്നത് കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്ക് നയിക്കുകയുമാണെന്ന് കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്