ആപ്പ്ജില്ല

ബിജെപി പ്രവര്‍ത്തകരുടെ മരണം: സിബിഐ അന്വേഷണമില്ല

ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് കരുതേണ്ടി വരുമെന്ന് കോടതി

Samayam Malayalam 23 May 2018, 4:33 pm
കൊച്ചി: പിണറായി വിജയൻ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തിൽ തലശ്ശേരിയിലെ ഗോപാലൻ അടിയോടി ട്രസ്റ്റായിരുന്നു ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.
Samayam Malayalam Kerala-High-Court-min


ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂരിലെ രമിത്ത്, ആണ്ടല്ലൂര്‍ സന്തോഷ്, പി.കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ ബിജു, കണ്ണൂരിലെ രാധാകൃഷ്ണന്‍, വിമല, രവീന്ദ്രന്‍പിള്ള, രാജേഷ് എന്നിവരുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. കേസുകളിലെല്ലാം പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാൽ ഇരകളുടെ ബന്ധുക്കളാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കേസിന്‍റെ വിചാരണ വേളയിൽ കേസ് സിബിഐ അന്വേഷണത്തിനു വിടുന്നതു ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ശരിവെച്ചു കൊണ്ട് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നു കരുതേണ്ടിവരുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്