ആപ്പ്ജില്ല

വിവാദ ഭൂമിവിൽപന: മാര്‍ ആലഞ്ചേരിയ്ക്ക് ഹൈക്കോടതി നോട്ടീസ്

ഭൂമി ഇടപാട് വിഷയത്തിൽ പോലീസ് കേസെടുത്തില്ലെന്ന് ഹര്‍ജി

TNN 12 Feb 2018, 6:33 pm
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഭൂമിയിടപാടിൽ പോലീസ് കേസെടുത്തിട്ടില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. വിഷയത്തിൽ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.
Samayam Malayalam high court sends notice to bishop alenchery on land dispute
വിവാദ ഭൂമിവിൽപന: മാര്‍ ആലഞ്ചേരിയ്ക്ക് ഹൈക്കോടതി നോട്ടീസ്


ആലഞ്ചേരിയ്ക്ക് പുറമെ മറ്റ് മൂന്നുപേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി ഇടപാടിലൂടെ നഷ്ടമാണ് വിശ്വാസികളുടെ പണമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്