ആപ്പ്ജില്ല

ശബരിമലയിലെ നിരോധനാജ്ഞയെ അനുകൂലിച്ച് ഹൈക്കോടതി

ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ഒരു തരത്തിലും തടസ്സമാകുന്നില്ലെന്ന് കോടതി

Samayam Malayalam 6 Dec 2018, 12:58 pm
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെ അനുകൂലിച്ച് ഹൈക്കോടതി. ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ഒരു തരത്തിലും തടസ്സമാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ട്. നിരോധനാജ്ഞ ഭക്തര്‍ക്ക് എതിരല്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ ശബരിമല നിരീക്ഷക സമിതി കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
Samayam Malayalam kerala high court (2)


ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 144 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അതേസമയം നിരോധനാജ്ഞയെ സര്‍ക്കാരും അനുകൂലിച്ചു. ഉത്തമബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി നിരോധനാജ്ഞ അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്