ആപ്പ്ജില്ല

കെ എം ഷാജിക്കെതിരെയുള്ള ഹൈക്കോടതി വിധി: അറിയേണ്ട ഏഴ് കാര്യങ്ങൾ

തെരഞ്ഞെടുപ്പ് വിജയത്തിനായി കെ എം ഷാജി വർഗീയ പ്രചാരണം നടത്തിയെന്നാണ് നികേഷ് കുമാറിന്റെ പരാതി.

Samayam Malayalam 9 Nov 2018, 1:11 pm
1. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ എം ഷാജി തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗ്ഗീയ പ്രചാരണം നടത്തിയെന്നുകാട്ടി എൽഡിഎഫ് സ്ഥാർത്ഥിയായിരുന്ന എം വി നികേഷ് കുമാറാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Samayam Malayalam high court verdict against km shaji seven points
കെ എം ഷാജിക്കെതിരെയുള്ള ഹൈക്കോടതി വിധി: അറിയേണ്ട ഏഴ് കാര്യങ്ങൾ


2. ഹൈക്കോടതി വിധിയെത്തുടർന്ന് കെ എം ഷാജി അയോഗ്യനായി. നികേഷ് കുമാറിന്റെ പരാതി ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

3. ഹൈക്കോടതി വിധിക്ക് സ്റ്റേ ലഭിച്ചാൽ കെ എം ഷാജിക്ക് നിയമ സഭയിൽ തുടരാനാകും. തുടർന്ന് സുപ്രീംകോടതി വിധിവരുന്നതുവരെ കെ എം ഷാജിക്ക് എംഎൽഎ സ്ഥാനം വഹിക്കാനാകും. അതേസമയം വോട്ട് ചെയ്യാനോ ശമ്പളം വാങ്ങാനോ സഭയിൽ സംസാരിക്കാനോ ആകില്ല.

കൂടുതൽ വായിക്കാൻ: കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി


4. സുപ്രീംകോടതി കെ എം ഷാജിക്കെതിരെയുള്ള ഹൈക്കോടതി വിധി ശരിവെച്ചാൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.

5. വ്യക്തഹത്യ, അപകീർത്തി പ്രചരണം, വർഗ്ഗീയ പ്രചരണം എന്നിവ കെ എം ഷാജി നടത്തിയെന്നായിരുന്നു നികേഷിന്റെ പരാതി. ഇത് കോടതി കണക്കിലെടുത്തു.

കൂടുതൽ വായിക്കാൻ: കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിയിൽ തൃപ്തനാണെന്ന് നികേഷ് കുമാർ


6. കെ എം ഷാജിയെ അയോഗ്യനാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷ് കുമാറിന്റെ പ്രധാന ആവശ്യം. എന്നാലത് കോടതി തള്ളി.

7. നികേഷ് കുമാർ വളച്ചൊടിച്ച കേസാണിതെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ എം ഷാജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്