Please enable javascript.Kerala High Temperature Alert : 'ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും'; ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

'ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും'; ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

Edited byലിജിൻ കടുക്കാരം | Samayam Malayalam 4 Mar 2024, 5:57 am
Subscribe

കേരളത്തിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നിലവിലെ മുന്നറിയിപ്പ് പ്രകാരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

ഹൈലൈറ്റ്:

  • ആറ് ജില്ലകളിൽ ചൂട് കൂടും
  • ഇന്നും നാളെയും യെല്ലോ അലേർട്ട്
  • അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത
Heat wave
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. മാർച്ച് നാല്, അഞ്ച് (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേൽക്കുമെന്നാണ് റിപ്പോർട്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത.

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; 4,27,105 വിദ്യാർഥികൾ, 2955 കേന്ദ്രങ്ങൾ

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കേരളത്തിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം, സൂര്യാതപം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. പകൽ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഈ സമയത്ത് കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. 11 മുതൽ 3 മണി വരെ കഴിവതും പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കണം. പരിപാടികൾ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തണം.

അനില്‍ ആന്‍റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ല, പിതൃശൂന്യതയാണ് കാണിച്ചത്; പോസ്റ്റിട്ട ബിജെപി നേതാവിനെ പുറത്താക്കി

അതേസമയം കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (04-03-2024 ന്) രാത്രി 11:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ