ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കേസിൽ പെടുത്തി കന്യാസ്ത്രീ വൈരാഗ്യം തീർക്കുകയാണെന്ന് ബിഷപ്പ് ഫ്രാങ്കോ

Samayam Malayalam 27 Sept 2018, 8:06 am
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ വൈരാഗ്യം തീർക്കാനാണ് അവർ തന്നെ കേസിൽ പെടുത്തിയതെന്നാണ് ബിഷപ്പിന്റെ വാദം.
Samayam Malayalam franco new


സർക്കാർ ഇന്ന് വിഷയത്തിൽ ഹൈക്കോടതിയെ നിലപാട് അറിയിക്കും. ജാമ്യാപേക്ഷ കോടതിയുടെ മുൻപാകെ ഇരിക്കുമ്പോഴായിരുന്നു അറസ്റ്റെന്നും ബിഷപ്പ് ജാമ്യഹർജിയിൽ വ്യക്തമാക്കുന്നു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷ തളളി റിമാൻഡിൽ വിട്ടത്. നേരത്തെ പോലീസ് കസ്റ്റഡിയിൽ വിടരുതെന്ന ബിഷപ്പിന്റെ വാദവും കോടതി തള്ളിയിരുന്നു. നിലവിൽ പാലാ സബ്‌ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്