ആപ്പ്ജില്ല

അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം: വിദ്യാഭ്യാസ മന്ത്രി

ശമ്പളം ലഭിക്കാതിരുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.

TNN 4 Nov 2016, 12:58 pm
തിരുവനന്തപുരം: ശമ്പളം ലഭിക്കാതിരുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ഇതിനായി 70 കോടി രൂപ നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. അധ്യാപക പുനര്‍വിന്യാസം പിഎസ് സി നിയമനങ്ങളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam higher secondary teachers salary
അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളം: വിദ്യാഭ്യാസ മന്ത്രി


2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല. 2014-15 വര്‍ഷത്തില്‍ പുതിയ ബാച്ച്‌ അനുവദിച്ചുകിട്ടിയ വിദ്യാലയങ്ങളില്‍ ആദ്യ രണ്ടുവര്‍ഷം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനായിരുന്നു നിര്‍ദ്ദേശം. അതനുസരിച്ചാണ് സംസ്ഥാനത്തൊട്ടാകെ 3235 പേരെ നിയമിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്