ആപ്പ്ജില്ല

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക്

Samayam Malayalam 10 Jul 2020, 3:41 pm
തിരുവനന്തപുരം: ഇന്ന് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില അടിക്കടി കൂട്ടുന്നതിനെതിരെയാണ് പണിമുടക്ക്.
Samayam Malayalam ഓട്ടോ- ടാക്‌സി പണിമുടക്ക്


Also Read: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു; 99.33 ശതമാനം വിജയം

രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. എന്നാല്‍, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക വാഹനങ്ങളും ആംബുലന്‍സും ക്രമീകരിക്കും.

Also Read: വിലങ്ങുകളില്‍ നിന്ന് പുഷ്പം പോലെ രക്ഷപെട്ട ദുബെ; പോലീസുകാര്‍ക്കു പോലും ഭയം, കൊടും കുറ്റവാളിയുടെ ജീവിതം ഇങ്ങനെ

ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ജൂൺ 28ന് ചേർന്ന യോഗത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Also Read: കാണ്‍പൂര്‍ വെടിവെയ്പ് കേസിലെ പ്രതി വികാസ് ദുബെ കൊല്ലപ്പെട്ടു

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്