ആപ്പ്ജില്ല

കണ്ണൂരിന്‍റെ മലയോരം തിളങ്ങുന്നു; ഇടുക്കിയിലും വികസനം അതിവേഗത്തിൽ; വിപ്ലവം സൃഷ്ടിച്ച് മലയോര ഹൈവേ നിർമ്മാണം

കണ്ണൂർ ജില്ലയിൽ 126 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. രണ്ട് റീച്ചുകളിലായിരുന്നു നിർമാണം. ഇടുക്കിയിൽ ആദ്യ റീച്ച് നിർമാണം പൂർത്തിയായി. രണ്ടാം റീച്ച് ആരംഭിച്ചിരിക്കുകയാണ്

Edited byലിജിൻ കടുക്കാരം | Samayam Malayalam 6 Sept 2023, 1:31 pm

ഹൈലൈറ്റ്:

  • മലയോരങ്ങളുടെ മുഖംമാറ്റി ഹൈവേ നിർമാണം
  • കണ്ണൂരിൽ നിർമാണം പൂർത്തിയായി
  • ഇടുക്കിയിൽ രണ്ടാം റീച്ച് പുരോഗമിക്കുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam hill higway
മലയോര ഹൈവേ
കൊച്ചി: സംസ്ഥാനത്ത് മലയോര ഹൈവേ നിർമാണം പുരോഗമിക്കവേ കുടിയേറ്റ മേഖലയിലുൾപ്പെടെ മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങി. ദേശീയപാതയിലേതുപോലെ മലയോര ഹൈവേയിലും വാഹനങ്ങൾ കുതിക്കാൻ തുടങ്ങിയതോടെ കണ്ണൂർ ജില്ലയിലെ മലയോരത്തെ പൊതുഗതാഗതം സുഗമമായിരിക്കുകയാണ്. ചരക്ക് നീക്കവും ടൂറിസം സാധ്യതകളും ഉയർന്നതോടെ ഗ്രാമങ്ങളുടെ മുഖച്ഛായ മാറി. മറ്റു പല ജില്ലകളിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുമുണ്ട്.
കണ്ണൂർ ജില്ലയിൽ മാത്രം 126 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. രണ്ടു റീച്ചുകളിലായിട്ടായിരുന്നു നിർമാണം. ചെറുപുഴമുതൽ വള്ളിത്തോടുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും, വള്ളിത്തോടുമുതൽ മണത്തണവരെ ഇരിക്കൂർ കൺസ്‌ട്രക്ഷൻസുമാണ്‌ റോഡ് നിർമ്മിച്ചത്. 12 മീറ്റർ വീതിയുള്ള റോഡിൽ ഏഴുമീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങാണ് നടത്തിയത്.

ആദ്യ രണ്ട് സർവീസും ഹിറ്റ്; വീണ്ടും ഹൈബ്രിഡ് എസി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി; സൂപ്പർ ഫാസ്റ്റുകൾ ഉൾപ്പെടെ 150 ബസുകൾകൂടി എത്തും

ചെറുപുഴ, ആലക്കോട്, നടുവിൽ, പായം, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലൂടെയാണ്‌ കണ്ണൂർ ജില്ലയിലെ മലയോര ഹൈവേ കടന്നുപോകുന്നത്. വിമാനത്താവള റോഡിന്‍റെ ഭാഗമായതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ താൽക്കാലിക പ്രവൃത്തിയേ നടത്തിയിട്ടുള്ളൂ.

മലയോര മേഖലലയിൽനിന്ന് മലഞ്ചരക്ക്, സുഗന്ധദ്രവ്യ വ്യാപരമേഖലയിൽ പുത്തനുണർവുണ്ടായി. പുതിയ വ്യവസായസംരഭങ്ങളും ആരംഭിച്ചു. ടൂറിസത്തിന്‍റെ സാധ്യതയും ഉയർന്നതോടെ ജനങ്ങളുടെ ജീവിതമാകെ മാറിയിരിക്കുകയാണ്.

ഇടുക്കി ജില്ലയിലും മലയോര ഹൈവേ നിർമാണം പുരോഗമിക്കുകയാണ്. കുട്ടിക്കാനം - ചപ്പാത്ത് ഒന്നാം റീച്ചിന്‍റെ നിർമാണം നേരത്തെ പൂർത്തിയായിട്ടുണ്ട്. ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള രണ്ടാം റീച്ച് നിർമാണം പുരോഗമിക്കുകയാണ്. കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് ഒന്നാം റീച്ചിലെ 18.3 കിലോമീറ്റർ ദൂരം നിർമാണം നടത്തിയത്.

രണ്ടാം റീച്ചിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെ 21 കിലോമീറ്ററാണുള്ളത്. ചപ്പാത്ത് - മേരികുളം, മേരികുളം - നരിയമ്പാറ, നരിയമ്പാറ - കട്ടപ്പന എന്നിങ്ങനെ മൂന്നു ഘട്ടമായാണ് നിർമാണം. 92.93 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

'പറക്കാത്ത' യുദ്ധവിമാനം നൽകി പാകിസ്ഥാൻ മ്യാന്മാറിനെ വഞ്ചിച്ചു? ജെറ്റിന് എന്നും പണി, തൂക്കിവിൽക്കാനൊരുങ്ങി ഭരണകൂടം
ചപ്പാത്ത് - കട്ടപ്പന വരെയുള്ള റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് അവസാനം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുക്കിയിട്ടുണ്ട്. ബസുകള്‍ ഒഴികെയുള്ള വാഹനങ്ങളാണ് വഴിതിരിച്ചുവിടുന്നത്.

ഇടുക്കി - തങ്കമണി - തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം - ലബ്ബക്കട റോഡ് വഴി ലബ്ബക്കട എത്തി യാത്ര തുടരണം. വെള്ളിലാംങ്കണ്ടം - കല്‍ത്തൊട്ടി - കാഞ്ചിയാര്‍ വഴി കക്കാട്ടുകടയില്‍ എത്തി കക്കാട്ടുകട - സുവര്‍ണ്ണഗിരി - വെള്ളയാംകുടി - നത്തുകല്ല് റോഡ് വഴി വെള്ളയാംകുടിയില്‍ എത്തിയും യാത്ര തുടരാം.

കോട്ടയം ഭാഗത്ത് നിന്നും കട്ടപ്പന, നെടുംങ്കണ്ടം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു വെള്ളിലാംങ്കണ്ടം - കല്‍ത്തൊട്ടി - നരിയംപാറ - മൂലേക്കട - വള്ളക്കടവ് റോഡ് വഴി വള്ളക്കടവില്‍ എത്തി യാത്ര തുടരുകയാണ് വേണ്ടത്.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്