ആപ്പ്ജില്ല

മാധ്യമപ്രവര്‍ത്തകരെ വെടിവെച്ച 'തോക്ക് സ്വാമി'യെ വെറുതേ വിട്ടു

വെടിവെച്ചത് അബദ്ധത്തിലെന്ന്

TNN 12 Jan 2017, 6:01 pm
കൊച്ചി: ആലുവ സി.ഐ സ്റ്റേഷനില്‍വെച്ച് മാധ്യമപ്രവര്‍കര്‍ക്കു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 'തോക്ക് സ്വാമി' എന്ന പേരില്‍ കുപ്രസിദ്ധനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതേവിട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്ന് നിരീക്ഷിച്ച പറവൂര്‍ ഡിസ്ട്രിക്ട് അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് വെടിയുതിര്‍ത്തത് അബദ്ധത്തിലാണെന്ന ഹിമവല്‍ ഭദ്രാനന്ദയുടെ വാദം അംഗീകരിച്ചു.
Samayam Malayalam himaval bhadrananda swami acquitted in gun firing case
മാധ്യമപ്രവര്‍ത്തകരെ വെടിവെച്ച 'തോക്ക് സ്വാമി'യെ വെറുതേ വിട്ടു


2008 മെയ് 18ന് ഹിമവല്‍ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളാണ് വെടിവെപ്പില്‍ കലാശിച്ചത്. തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്വാമിയെ അന്ന് ആലുവ സി.ഐ ആയിരുന്ന കെ.ജി ബാബുകുമാറും സംഘവും അനുനയിപ്പിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സ്റ്റേഷനില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ഇവരോട് തട്ടിക്കേറിയ ഭദ്രാനന്ദ വെടിയുതിര്‍ത്തത്. ബാബുകുമാറിന്‍റെ സമയോചിതമായ ഇടപെടല്‍ മുലമാണ് വെടിവെപ്പില്‍ ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. സംഭവത്തെത്തുടര്‍ന്ന ബാബുകുമാറിനും എസ്.ഐ എം.കെ മുരളിക്കും സസ്‍പെന്‍ഷന്‍ ലഭിച്ചിരുന്നു.

Swami Himaval Bhadranantha was acquitted in gun firing case.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്