ആപ്പ്ജില്ല

ആറ് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

എറണാകുളം ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി

Samayam Malayalam 15 Aug 2018, 3:57 pm
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.
Samayam Malayalam rain kerala 2


കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന കോളേജ് യൂണിയൻ വോട്ടെടുപ്പും വോട്ടെണ്ണലും മാറ്റിവെച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്