ആപ്പ്ജില്ല

2018ലെ അവധിദിനങ്ങൾ ദാ ഇതൊക്കെയാണ്; കുറിച്ചു വെച്ചോളൂ

ആറ് പൊതു അവധിദിനങ്ങളെയാണ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി കവർന്നെടുത്തത്

TNN 14 Oct 2017, 3:26 pm
തിരുവനന്തപുരം: 2018ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾക്കുള്ള പൊതു അവധിദിനങ്ങളാണ് പട്ടികയിലുള്ളത്. ​ ആറ് പൊതു അവധിദിനങ്ങളെയാണ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി കവർന്നെടുത്തത്. ബാക്കിയുള്ളവ മറക്കാതെ കുറിച്ചുവെച്ചോളൂ. അടുത്തവര്‍ഷത്തെ അവധിദിന പദ്ധതികൾക്ക് ഇപ്പോഴേ തുടക്കമാകട്ടെ.
Samayam Malayalam holidays of year 2018 note it down
2018ലെ അവധിദിനങ്ങൾ ദാ ഇതൊക്കെയാണ്; കുറിച്ചു വെച്ചോളൂ


ജനുവരി

2 മന്നം ജയന്തി
26 റിപ്പബ്ലിക് ദിനം

ഫെബ്രുവരി

13 ശിവരാത്രി

മാർച്ച്

29 പെസഹാ വ്യാഴം
30 ദുഃഖവെള്ളി

മേയ്

1 മേയ്‍‍ദിനം

ജൂൺ

15 ഈദുൽ ഫിത്തര്‍

ഓഗസ്റ്റ്

15 സ്വാതന്ത്യദിനം
22 ഇൗദുൽ അസ്ഹ
24 ഒന്നാം ഓണം
25 തിരുവോണം
27 ശ്രീനാരായണഗുരു ജയന്തി
28 അയ്യങ്കാളി ജയന്തി

സെപ്റ്റമ്പർ

20 മുഹറം
21 ശ്രീനാരായണഗുരു സമാധി

ഒക്ടോബർ

2 ഗാന്ധിജയന്തി
18 മഹാനവമി
19 വിജയദശമി

നവമ്പർ

6 ദീപാവലി
20 നബിദിനം

ഡിസമ്പർ

25 ക്രിസ്തുസ്

മന്നം ജയന്തി, പെസഹാവ്യാഴം, അയ്യങ്കാളി ജയന്തി, മുഹറം എന്നിവ ഒഴികെയുള്ള ബാക്കി അവധിദിവസങ്ങൾക്കെല്ലാം ബാങ്കുകൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് പ്രകാരം കര്‍ശനമായി അവധി നൽകിയിരിക്കണം. വാർഷിക കണക്കെടുപ്പ് കണക്കാക്കി ഏപ്രിൽ രണ്ടിന് സഹകരണ ബാങ്കുകൾ അടക്കമുള്ള ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.

ഈസ്റ്റർ (ഏപ്രിൽ ഒന്ന്), വിഷു (ഏപ്രിൽ 15), മൂന്നാം ഓണം (ആവണി അവിട്ടം[ഓഗസ്റ്റ് 26]), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റമ്പർ രണ്ട്) എന്നിവ ഞായറാഴ്ചയാണ് വരുന്നത്. കൂടാതെ അംബേദ്കർ ജയന്തി (ഏപ്രിൽ 14), കർക്കടക വാവ് (ഓഗസ്റ്റ് 11) എന്നിവ രണ്ടാം ശനിയാഴ്ചയുമായതിനാൽ ഇക്കുറി അവധിദിനപട്ടികയിൽ നിന്ന് ഇവ പുറത്തായി.

അയ്യാവൈകുണ്ഠസ്വാമി ജയന്തിദിനമായ മാർച്ച് 12 ന് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നാടാർ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും അവധിയായിരിക്കും. കൂടാതെ വിശ്വകർമ്മ ദിനമായ സെപ്റ്റമ്പർ 17ന് വിശ്വകർമ വിഭാഗത്തിൽപ്പെടുന്നവർക്കും അവധി ലഭിക്കും.

Holidays of year 2018; Note it Down

Holidays of year 2018 released; Note it Down

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്