ആപ്പ്ജില്ല

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വീട്ടിൽ തീപിടുത്തം

ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിക്കുകയുമുണ്ടായി

Samayam Malayalam 24 Oct 2018, 1:15 pm
തൃശൂര്‍: ചാര്‍ജ് ചെയ്യുന്നസമയത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ വീട്ടില്‍ തീപിടുത്തം. പുത്തൂര്‍ ചെറുപൊയ്ക തെക്ക് ഓതിരംമുകള്‍ റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്‍റെ വീട്ടിലാണ് അപകടം നടന്നത്. തീപിടുത്തമുണ്ടായതോടെ ഇവരുടെ കിടപ്പുമുറി ഭാഗികമായി കത്തിനശിച്ചു.
Samayam Malayalam mobile


ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവമുണ്ടായത്. ഈ സമയത്ത് ലീലാമ്മയും മരുമകളുമാണ് ഉണ്ടായിരുന്നത്. ഇവർ വീടിനു പുറകുവശത്തായി ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തുകയായിരുന്നു.

തീ ആളിയതോടെ മുറിയിലെ ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ചാര്‍ജില്‍ ഇട്ടിരുന്ന ഫോണ്‍ ഉരുകിപ്പോകുകയും അടുത്തിരുന്ന ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിക്കുകയുമുണ്ടായിട്ടുണ്ട്. സമീപത്തെ നാട്ടുകാരും ചേര്‍ന്നാണ് തീ അണയ്ക്കാനയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്