ആപ്പ്ജില്ല

കളഞ്ഞുകിട്ടിയ 80,000 രൂപ തിരിച്ചു നല്‍കി വഴിയോരക്കച്ചവടക്കാരന്‍

കളഞ്ഞുകിട്ടിയ നോട്ടുകെട്ടുകൾ ഉടയെ തിരികെ ഏൽപ്പിച്ച്...

TNN 1 Mar 2018, 1:09 pm
അഹമ്മദബാദ്: റോഡില്‍ കിടന്നുകിട്ടിയ 80,000 രൂപ തിരികെ നല്‍കി വഴിയോരക്കച്ചവടക്കാരനായ ചെറുപ്പക്കാരന്‍റെ സത്യസന്ധത. ഗുജറാത്തിലെ അഹമ്മദബാദിലാണ് സംഭവം. അഹമ്മദബാദ്, ഭദ്ര പ്ലാസയിലെ കച്ചവടക്കാരനായ ജീതേന്ദ്ര ജോധ്‍വാല്‍ ആണ് 80,300 രൂപയുള്ള പേഴ്‍സ്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത് - ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam honest hawker returns containing 80k to woman in ahmedabad
കളഞ്ഞുകിട്ടിയ 80,000 രൂപ തിരിച്ചു നല്‍കി വഴിയോരക്കച്ചവടക്കാരന്‍


പേഴ്‍സ്‍ നഷ്‍ടപ്പെട്ടയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതുകൊണ്ട് എളുപ്പം തിരിച്ചറിഞ്ഞു. ഷയ്‍സ്‍ത സൈയ്യാദ് എന്ന 22കാരിയുടെ പേഴ്‍സാണ് നഷ്‍ടപ്പെട്ടത്. ഇന്നലെ വൈകീട്ട് ഇവര്‍ ഷോപ്പിങ്ങിന് എത്തിയപ്പോള്‍ അറിയാതെ പേഴ്‍സ്‍ കടയില്‍ വച്ചിട്ടു പോകുകയായിരുന്നു.

പേഴ്‍സില്‍ തിരിച്ചറിയില്‍ രേഖകള്‍ കണ്ട ജിതേന്ദ്ര ഇത് ഉടന്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പോലീസ് ഇത് പെണ്‍കുട്ടിയെ വിളിച്ച് നല്‍കുകയും ചെയ്‍തു. സത്യസന്ധതയ്ക്കുള്ള ഗുജറാത്ത് പോലീസിന്‍റെ പ്രത്യേക പുരസ്കാരത്തിന് ജിതേന്ദ്രയെ നാമനിര്‍ദേശം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്