ആപ്പ്ജില്ല

ഹണി ട്രാപ്പ് കേസ്; പിഎസ് ആന്‍റണി കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഇന്ന്

വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് കമ്മിഷന് മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല

TNN 21 Nov 2017, 8:29 am
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസില്‍ ജസ്റ്റിസ് പി.എസ്. ആന്‍റണി കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് എൻസിപി ക്യാമ്പിന്‍റെ വിലയിരുത്തൽ. വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് കമ്മിഷന് മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. അശ്ലീല സംഭാഷണം ഏത് സാഹചര്യത്തിലാണ് നടന്നതെന്ന് വ്യക്തമാകുന്ന, എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയുടെ പൂര്‍ണരൂപമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കമ്മീഷൻ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചാനല്‍ഇത് ഹാജരാക്കിയിട്ടില്ല.
Samayam Malayalam honey trap case against ak saseendranps antony will submit report today
ഹണി ട്രാപ്പ് കേസ്; പിഎസ് ആന്‍റണി കമ്മിഷന്‍റെ റിപ്പോര്‍ട്ട് ഇന്ന്


കൂടാതെ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയെ പലവട്ടം വിളിപ്പിച്ചിട്ടും കമ്മിഷനു മുന്നില്‍ ഒരിക്കല്‍ പോലും ഹാജരാകാനും തയ്യാറായിട്ടില്ല. ഈ സാഹചര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് അനകൂലമാകുമെന്ന് എന്‍.സി.പി. നേതാക്കൾ വിലയിരുത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്