ആപ്പ്ജില്ല

ഈ ജ‍ര്‍മ്മൻകാരനാണിപ്പോള്‍ കേരള പോലീസിന്‍റെ 'ദൈവം'

ഈ ജ‍ര്‍മ്മൻകാരനെ ദൈവത്തെപ്പോലെയാണ് ഇപ്പോള്‍ കേരള പോലീസ് കാണുന്നത് !!!

Samayam Malayalam 2 Jun 2018, 10:18 pm
ഒരു പക്ഷേ ഈ ജ‍ര്‍മ്മൻകാരനെ ദൈവത്തെപ്പോലെയാണ് ഇപ്പോള്‍ കേരള പോലീസ് കാണുന്നത്. കാരണം വേറൊന്നുമല്ല അടുത്തിടെ കേരളപോലീസിന് പല കേസുകളും ഈ ജ‍ർമ്മൻകാരൻ ഇല്ലായിരുന്നെങ്കിൽ തെളിയിക്കാൻ കഴി‌യില്ലായിരുന്നു. ഇദ്ദേഹത്തിന്‍റെ പേര് വാള്‍ട്ടർ ബ്രച്ച്. സിസിടിവി ക്യാമറയുടെ ഉപജ്ഞാതാവ്.
Samayam Malayalam police



1942-ലാണ് ''മുകളിൽ ഇരുന്ന് എല്ലാം കാണുന്നൊരാളെ'' ഈ ജർമ്മൻ ഇലക്ട്രിക്കൽ എഞ്ചിനീയർ കണ്ടുപിടിച്ചത്. പിന്നീട് കാലാകാലങ്ങളിൽ നിരവധി പരിഷ്കാരങ്ങള്‍ ഇവയ്ക്കുണ്ടായി. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇത് ലോകത്താകമാനം പ്രചാരത്തിലായിതുടങ്ങി. രണ്ടായിരത്തിനുശേഷമാണ് ഇന്ത്യയിൽ സജീവമാകുന്നത്. 2008-ഓടെ നമ്മുടെ കൊച്ചുകേരളത്തിലും സുലഭമായിതുടങ്ങി. 2010നുശേഷമാണ് കടകളിലും വീടുകളിലുമൊക്കെ സിസിടിവി ക്യാമറ സ്ഥാപിക്കുന്ന പതിവ് വിപുലമായി തുടങ്ങിയത്.


ഇതിനകം നിരവധി കേസുകള്‍ക്ക് തുമ്പുകണ്ടുപിടിക്കാൻ സിസിടിവി ക്യാമറകളുടെ വരവ് പോലീസുകാരെ സഹായിച്ചിട്ടുണ്ടെന്നതാണ് വസ്തുത. സിസിടിവി ക്യാമറ കുടുക്കിയ കേസുകള്‍ നിരവധിയുണ്ടിപ്പോള്‍ ക്രൈം റെക്കോ‍ർഡ്സ് ബ്യൂറോയുടെ കണക്കിൽ.


ഇപ്പോള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ 2 ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതികളെ കണ്ടെത്തിയതാണ് സിസിടിവി ക്യാമറയിലൂടെ പോലീസുകാർക്ക് ലഭിച്ച ഏറ്റവും പുതിയ സഹായം. മലപ്പുറത്തെ തിയറ്റർ പീഡനവും എടിഎം കവർച്ചയും നടിയെ ആക്രമിച്ച കേസിലെ നിർണ്ണായകമായ സിസിടിവി ക്യാമറ ദൃശ്യങ്ങളും വീട്ടിൽ കു‌ഞ്ഞിനെ തലകീഴായ് പിടിച്ച് മർദ്ദിക്കുന്ന അച്ഛനെ കുടുക്കിയതും തുടങ്ങി ഏറെയുണ്ട് കഴി‌ഞ്ഞ കുറച്ച് വർഷങ്ങളായി പോലീസ് സേനയെ ഈ ജ‍ർമ്മന്‍കാരന്‍റെ കണ്ടുപിടിത്തം രക്ഷിച്ചത് കണക്കുകൂട്ടുമ്പോള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്