ആപ്പ്ജില്ല

തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷന്‍

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിധികള്‍ചൂണ്ടിക്കാട്ടി നിരവധി മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു

Samayam Malayalam 20 Nov 2018, 3:22 pm
പമ്പ: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെട്ടതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കച്ചവടക്കാരുടെ പരാതിയും നിലക്കലിലേയും പമ്പയിലെയും സ്ഥിതിയും വ്യക്തമായെന്ന് ചെയര്‍മാന്‍ ആന്‍റണി ഡോമിനിക് പറഞ്ഞു.
Samayam Malayalam Human Right Commission


ശബരിമലയിലെ പരിമിതികള്‍ കമ്മീഷന്‍റെ ശ്രദ്ധയില്‍ പലരും കൊണ്ടുവന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നേരിട്ടെത്തിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ പരിമിധികള്‍ ചൂണ്ടിക്കാട്ടി നിരവധി മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇന്നലെ ശബരിമല സന്ദര്‍ശിച്ച കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്