ആപ്പ്ജില്ല

80-കാരിയെ തൊണ്ണൂറുകാരൻ തലയ്ക്കടിച്ച് കൊന്നു

വീട്ടില്‍ കലഹം മൂത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു കത്തിക്കുകയായിരുന്നു

Samayam Malayalam 31 Aug 2018, 9:11 am
തൃശൂര്‍: വയോധികയെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു കത്തിച്ചു. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് ദാരുണസംഭവം നടന്നത്. 80വയസ്സുളള കൊച്ചുത്രേസ്യയാണ് മരിച്ചത്. 91 വയസ്സുളള ഭര്‍ത്താവ് ചെറിയക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു ദിവസമായി അമ്മ കൊച്ചു ത്രേസ്യയെ കാണാനില്ലെന്ന് കാണിച്ച് മക്കള്‍ നല്‍കിയ പരാതിയിയാണ് വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനെ പിടികൂടിയത്.
Samayam Malayalam murder


വീട്ടിലും പരിസരത്തും പരിശോധന നടത്തിയ പൊലീസ് വീടിന്‍റെ പിറകുവശത്തു നിന്നാണ് കൊച്ചു ത്രേസ്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഇടക്കിടെ വാക്കുതര്‍ക്കം ഉണ്ടാവുക പതിവായിരുന്നു.

കലഹം മൂത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു കത്തിക്കുകയായിരുന്നുവെന്ന് ചെറിയക്കുട്ടി പൊലീസിന് മൊഴി നല്‍കി. വീടിൻറെ മുകള്‍നിലയില്‍‍ വെച്ച് തലയ്ക്കടിച്ച് കൊന്ന ശേഷം പുറത്തുകൊണ്ടുവന്ന് കത്തിക്കുയായിരുന്നു. കൊല്ലാൻ ഉപയോഗിച്ച വടിയും കത്തിയും കണ്ടെത്തിയിട്ടുണ്ട്. 91 വയസ്സളള ചെറിയക്കുട്ടിയ്ക്ക് കൊല നടത്താൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് വെള്ളിക്കുളങ്ങര എസ്ഐ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്