ആപ്പ്ജില്ല

ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അവസാനിപ്പിച്ചു

ഐഎഎസ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ്

TNN 9 Jan 2017, 12:12 pm
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ അവധി പിൻവലിച്ചു. ഐഎഎസ് സംഘടനാ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
Samayam Malayalam ias officers back off from the casual leave protest
ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അവസാനിപ്പിച്ചു


കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

സമരം ഏതെങ്കിലും രീതിയില്‍ പ്രഖ്യാപിച്ച് സര്‍ക്കാരിനെ വരുതിയിലാക്കാമെന്ന് കരുതണ്ടെന്നും വിജിലന്‍സ് അന്വേഷണങ്ങളില്‍ ഇടപെടില്ലെന്നും പിണറായി ഉദ്യോഗസ്ഥരെ അറിയിച്ചു.

ഐഎഎസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം ആദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല. എഫ്ഐആർ ഇട്ടിരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം ച‍ർച്ചയിൽ പറഞ്ഞു.

IAS officers meet with Pinarayi

IAS officers back off from the Casual leave protest.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്