ആപ്പ്ജില്ല

ഇടുക്കി ഡാം രാവിലെ 11ന് തുറക്കും; ഒഴുക്കുന്നത് 50 ക്യുമെക്സ് വെള്ളം

കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളും തുറക്കും

Samayam Malayalam 6 Oct 2018, 8:21 am
ഇടുക്കി: ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ ശനിയാഴ്ച രാവില 11 മണിയ്ക്ക് തുറക്കും. ഡാമിന്‍റെ അഞ്ച് ഷട്ടറുകളിലൊന്ന് ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. ഇതിനായി രാവിലെ പത്തരയ്ക്ക് ജില്ലാ കളക്ടര്‍ ജീവൻ ബേബിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.
Samayam Malayalam idukki dam.



ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ഷട്ടര്‍ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം, ഇന്നു രാവിലെ പത്ത് മുതൽ കല്ലാര്‍കുട്ടി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും ഘട്ടം ഘട്ടമായി ഉയര്‍ത്താൻ തീരുമാനിച്ചിട്ടുണ്ട്. 90 ക്യുമെക്സ് വരെ വെള്ളമായിരിക്കും ലോവര്‍ പെരിയാര്‍ ജലസംഭരണിയിലേയ്ക്ക് ഒഴുക്കുക. മുതിരപ്പുഴയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ മുന്നറിയിപ്പുണ്ട്. ലോവര്‍ പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇവിടത്തെ ഷട്ടറുകളും 10 മണി മുതൽ തുറക്കും. 150 ക്യുമെക്സ് വരെ വെള്ളമായിരിക്കും പുറത്തേയ്ക്ക് ഒഴുക്കുക.

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്