കട്ടപ്പന: സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. എട്ട് വയസുള്ള മൂത്ത കുട്ടിയെയും അഞ്ച് വയസുള്ള ഇളയ കുട്ടിയെയുമാണ് ഇയാൾ പീഡിപ്പിച്ചത്.
Also Read: ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവിന് പുതുജീവൻ നൽകി കോഴിക്കോട്ടെ ചോമ്പാല പോലീസ്
കട്ടപ്പന കല്യാണത്തണ്ട് സ്വദേശി ബിജു (46) ആണ് സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. കുട്ടികൾ തങ്ങൾ പീഡനത്തിന് ഇരയായ വിവരം അമ്മയോട് പറഞ്ഞു. തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ പിടികൂടിയത് സി.ഐ വി. എസ്.അനിൽകുമാർ, എസ്ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്.