ആപ്പ്ജില്ല

തൊടുപുഴ കൂട്ടക്കൊല: ദുരൂഹത നീക്കാന്‍ അന്വേഷണത്തിന് 'സ്പെക്ട്ര'

നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിലായിരുന്നു കാണപ്പെട്ടത്

Samayam Malayalam 3 Aug 2018, 8:54 pm
ഇടുക്കി: തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണ ശ്രമത്തിനിടയിലല്ല കൊലപാതകം നടന്നതെന്നാണ് നിലവിലെ നിഗമനം. കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സ്‌പ്രെക്ട്രം സംവിധാനം ഉപയോഗിച്ചാണ് അന്വേഷണം നടക്കുന്നത്.
Samayam Malayalam തൊടുപുഴ കൂട്ടക്കൊല: ദുരൂഹത നീക്കാന്‍ അന്വേഷണത്തിന് സ്പെക്ട്ര
തൊടുപുഴ കൂട്ടക്കൊല: ദുരൂഹത നീക്കാന്‍ അന്വേഷണത്തിന് 'സ്പെക്ട്ര'


പോലീസിന് മൊബൈല്‍ ടവറുകളില്‍ നിന്ന് എല്ലാ കോളുകളുടെയും വിവരങ്ങള്‍ ലഭിക്കും. സ്‌പെക്ട്രം സംവിധാനം ഉപയോഗിച്ചാണ് കേസില്‍ അറസ്റ്റിലായ രണ്ട് പേരെ കുടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന. നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിലായിരുന്നു കാണപ്പെട്ടത്. വീടിന് പിന്നിലുണ്ടാക്കിയ കുഴിയില്‍ മൃതദേഹങ്ങൾ അടുക്കിവെച്ച നിലയിലായിരുന്നു.

കൊല്ലപ്പെട്ട കൃഷ്ണനുമായി സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയിരുന്നവരെ ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് വിവരം. കൃഷ്ണന് മന്ത്രവാദവും കൂടോത്രവും വശമുണ്ടായിരുന്നെന്നും തുടര്‍ച്ചയായി ഇത്യാദി കാര്യങ്ങൾ ചെയ്തിരുന്നതായും അയല്‍ വാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇവരെ കൊലപ്പെടുത്തിയത് മോഷണ സംഘമാണ് എന്നാണ് ബന്ധുക്കൾ വാദിക്കുന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന 40 പവന്‍ സ്വര്‍ണം കാണാനില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാൽ ഇത് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് സൂചനകൾ. കൃത്യം നടത്തിയിരിക്കുന്നവര്‍ പ്രൊഫഷണല്‍ കൊലപാതകികളല്ലെന്നും പോലീസ് വ്യക്തമാക്കി.

ചിത്രത്തിന് കടപ്പാട് : മനോരമ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്