ആപ്പ്ജില്ല

വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും വെള്ളാപ്പള്ളി

മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

TNN 6 May 2016, 1:53 pm
ആലപ്പുഴ: മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam if vs wins sun will rise in the west
വിഎസിന് ഭൂരിപക്ഷം ലഭിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും വെള്ളാപ്പള്ളി


എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിക്കാനായി ഹെലികോപ്ടര്‍ പര്യടനമാണ് വെള്ളാപ്പള്ളി നടത്തുന്നത്. മൈക്രോഫൈനാന്‍സ് തട്ടിപ്പെന്ന പേരില്‍ തന്നെ ദ്രോഹിച്ച വിഎസിന് ജനങ്ങള്‍ മറുപടി നൽകും. അഞ്ചു കൊല്ലം കൂടുമ്പോള്‍ എംഎല്‍എ എന്ന വിത്ത് കൊത്താന്‍ വരുന്ന ദേശാടനപക്ഷിയാണ് വിഎസ്. വിത്ത് കൊത്തിക്കൊണ്ടുപോകുന്നതല്ലാതെ അവിടെ ഒരു വികസനവും നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്