ആപ്പ്ജില്ല

ചൂട് 4 ഡിഗ്രി വരെ ഉയരാൻ സാധ്യത; ചിലയിടങ്ങളിൽ മഴ

സംസ്ഥാനത്ത് ഇന്നലെ പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് - 40.4 ഡിഗ്രി സെൽഷ്യസ്. കോട്ടയം (37.7 ഡിഗ്രി) പുനലൂര്‍ (39) എന്നിവിടങ്ങളിൽ ശരാശരിയിൽ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോരിറ്റി സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Samayam Malayalam 15 Apr 2019, 8:50 am

ഹൈലൈറ്റ്:

  • ആറ് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത
  • ചുരുക്കം ചില ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
  • ഇന്നലെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് പാലക്കാട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam summer heat.
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് നാല് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളത്. മറ്റു ജില്ലകളിൽ ഇന്ന് 3 ഡിഗ്രി വരെ ചൂട് ഉയരാമെന്നും കാലാവസ്ഥാ മുന്നറിിയിപ്പുണ്ട്.
അതേസമയം, ചുരുക്കം ചില ജില്ലകളിൽ വേനൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് - 40.4 ഡിഗ്രി സെൽഷ്യസ്. കോട്ടയം (37.7 ഡിഗ്രി) പുനലൂര്‍ (39) എന്നിവിടങ്ങളിൽ ശരാശരിയിൽ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോരിറ്റി സൂര്യാഘാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്